KeralaLatest NewsIndia

“ഞങ്ങളെ അറസ്റ്റ് ചെയ്തത് ഇങ്ങനെയാണ്, ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ് , നാല് പേർ ചേർന്ന് തൂക്കിയെടുത്ത്‌ ഒറ്റയേറാണ് പോലീസ് വാഹനത്തിലേക്ക്… അതിന്റെ നൊമ്പരം ശരീരത്തിൽ ഇന്നുമുണ്ട് വിട്ടുമാറാതെ..: പിറവം പള്ളിയിലെ അറസ്റ്റോ??”

ഇന്ന് നടന്ന സംഘർഷവും, അതീവ ബഹുമാനത്തോടെയുള്ള അറസ്റ്റ് നാടകമൊക്കെ കാണുമ്പോൾ പറയാതിരിക്കാനും വയ്യ

ശബരിമലയിൽ നാമജപ പ്രതിഷേധം നടത്തിയതിന്, യുവതികളെ തടഞ്ഞെന്ന ആരോപണത്തിൽ കെ സുരേന്ദ്രനൊപ്പം അറസ്റ്റിലായ സൂരജ് ഇലന്തൂരിന്റെ ചോദ്യമാണ് ഇത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ ചോദ്യം. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഞങ്ങളെ അറസ്റ്റ് ചെയ്തത് ഇങ്ങനെയാണ്..നിലത്തിട്ട് വലിച്ചിഴച്ചു, ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു കൊണ്ട്, നാല് പേർ ചേർന്ന് തൂക്കിയെടുത്ത്‌ ഒറ്റയേറാണ് പോലീസ് വാഹനത്തിലേക്ക്… അതിന്റെ നൊമ്പരം ശരീരത്തിൽ ഇന്നുമുണ്ട് വിട്ടുമാറാതെ…

ഞങ്ങൾ നാമം ജപിച്ച സ്ഥലത്ത്, അതായത് പമ്പാ ഗണപതിക്ഷേത്ര സന്നിധിയിൽ 144 ആയിരുന്നുപോലും…

ഒരു കളക്ടറും അനുനയത്തിന് വന്നിരുന്നില്ല..
ഒരു ഐപിഎസ് ഏമാനും മധ്യസ്ഥചർച്ചക്ക് വന്നില്ല..

പകരം വന്നതോ, സ്വാമിശരണം മുഴക്കുന്നവരെ അപ്പോതന്നെ തൂക്കിയെടുക്കാൻ നിർദേശം ലഭിച്ച “നിയമപാലകർ “…

ജാതിതർക്കമോ സ്വത്തുതർക്കമോ ആയിരുന്നില്ല, ഞങ്ങളുടെ വിശ്വാസസംരക്ഷണമായിരുന്നു ഞങ്ങളുടെ ആവശ്യം…

നിരോധനാജ്ഞയും 144 മൊക്കെ ശബരിമലയിൽ മാത്രമേ ബാധകമാവുകയുള്ളൂ പോലും…

ഇന്ന് നടന്ന സംഘർഷവും, അതീവ ബഹുമാനത്തോടെയുള്ള അറസ്റ്റ് നാടകമൊക്കെ കാണുമ്പോൾ പറയാതിരിക്കാനും വയ്യ

അന്ന് ചിരിച്ചവരൊക്കെ ഇവിടൊക്കെത്തന്നെയുണ്ടല്ലോ അല്ലേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button