KeralaLatest NewsIndia

പോസ്റ്റല്‍ വോട്ടുകള്‍ക്ക് പിന്നാലെ സര്‍വീസ് വോട്ടുകളിലും അസാധു

അതെ സമയം പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍.മാണി സി.കാപ്പന്‍ 211 വോട്ടുകള്‍ക്ക് മുന്നിലാണ്.

പാലാ: ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ക്ക് പിന്നാലെ സര്‍വീസ് വോട്ടുകളിലും അസാധു. 14 സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ രണ്ട് വോട്ടുകള്‍ അസാധുവായി. മൂന്ന് പോസ്റ്റല്‍ വോട്ടുകളും അസാധുവായിരുന്നു. 15 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​യ​തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോ​മി​ന് ആ​റ് വോ​ട്ടും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന് ആ​റ് വോ​ട്ടും ല​ഭി​ച്ചു. അതെ സമയം പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍.മാണി സി.കാപ്പന്‍ 211 വോട്ടുകള്‍ക്ക് മുന്നിലാണ്.

സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 14 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റല്‍ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ യു.ഡി.എഫ്-ആറ്, എല്‍.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. 54 വ​ര്‍​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ല്‍​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ന്‍​ഗാ​മി​യാ​യി​ ​നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​

​രാ​വി​ലെ​ 8​ന് ​കാ​ര്‍​മ​ല്‍​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ലാണ്​ ​വോ​ട്ടെ​ണ്ണ​ല്‍​ ​ആരംഭിച്ചത്.​ 176​ ​ബൂ​ത്തു​ക​ളി​ലെ​ 1,27,939​ ​വോ​ട്ടു​ക​ള്‍​ 14​ ​റൗ​ണ്ടി​ല്‍​ ​എ​ണ്ണും.​ 10​ ​മ​ണി​ക്കു​ള്ളി​ല്‍​ ​ഫ​ലം​ ​അ​റി​യാ​നാ​യേ​ക്കും.​ ​

shortlink

Related Articles

Post Your Comments

Related Articles


Back to top button