Latest NewsNewsIndia

അപ്രതീക്ഷിത ആക്രമണങ്ങളുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന ശക്തം; അറബിക്കടലിൽ പാകിസ്ഥാന്‍ നാവികാഭ്യാസം നടത്തുന്നതില്‍ ജാഗ്രതയോടെ ഇന്ത്യ

ന്യൂഡല്‍ഹി: അറബിക്കടലിന്റെ വടക്കന്‍ മേഖലയില്‍ പാകിസ്ഥാന്‍ നാവികാഭ്യാസം തുടരുന്നതിനാൽ ജാഗ്രതയോടെ ഇന്ത്യ. അപ്രതീക്ഷിത ആക്രമണങ്ങളുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ നാവികസേന സുസജ്ജമാണെന്നും സൈനികാഭ്യാസം നിരീക്ഷിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ALSO READ: കശ്മീർ വിഷയത്തിൽ ഇന്ത്യ പാക്ക് ഏറ്റുമുട്ടലിന് യുഎൻ ഇന്ന് സാക്ഷ്യം വഹിക്കും; പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കാതോർത്ത് ലോകം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഏതു രീതിയില്‍ പ്രതികരിക്കുമെന്നതില്‍ ആശങ്കയുള്ളതിനാലാണ് സൈന്യം നേരത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പശ്ചിമ നാവിക സേനയുടെ നേതൃത്വത്തില്‍ ഇന്ത്യ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.

ALSO READ: LIVE BLOG: പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍

സൈനിക പ്രകടനത്തിന് മുന്നോടിയായി ഇറബിക്കടലിന്റെ വടക്കു ഭാഗത്തു കൂടി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ അറബിക്കടലിലൂടെ കടന്നു പോകുന്ന ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. വെടിവയ്പും മിസൈല്‍ ആക്രമണവുമുണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഏതു നീക്കത്തെയും തടയാനും തിരിച്ചടിക്കാനും ഇന്ത്യ പൂര്‍ണ സജ്ജരാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button