Latest NewsNewsIndia

കശ്മീർ വിഷയത്തിൽ ഇന്ത്യ പാക്ക് ഏറ്റുമുട്ടലിന് യുഎൻ ഇന്ന് സാക്ഷ്യം വഹിക്കും; പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കാതോർത്ത് ലോകം

ന്യൂയോര്‍ക്ക്: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യ പാക്ക് ഏറ്റുമുട്ടലിന് യുഎൻ ഇന്ന് സാക്ഷ്യം വഹിക്കും. ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസംഗിക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്ക് ശേഷം മൂന്നാമതാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസംഗിക്കുന്നത്.

ALSO READ: ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു; രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

നരേന്ദ്ര മോദി ജമ്മുകശ്മീർ പരാമർശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭീകരവാദം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.

ALSO READ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സ്ത്രീകളടക്കം നിരവധിപേര്‍ മരിച്ചു

പാകിസ്ഥാൻറെ വാദങ്ങൾക്ക് ശക്തമായ മറുപടി പൊതുസഭയിൽ നല്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇമ്രാൻഖാൻറെ പ്രസംഗത്തിൽ കശ്മീരിനാകും പ്രധാന ഊന്നൽ. ഇതിനിടെ ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനിയുമായി മോദി കൂടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button