Latest NewsNewsIndia

പ്രവേശനം നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പ്രവേശനം നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്കെതിരെ പ്രവേശനം നഷ്ടപ്പെട്ട വിദ്യാർത്ഥികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. 2016-17 വർഷം ഈ കോളേജുകൾ നടത്തിയ മെഡിക്കൾ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികൾക്ക് ഫീസിന്റെ ഇരട്ടിതുക തിരിച്ചുനൽകാനും കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ഇരട്ടിഫീസ് തിരിച്ചുനൽകാൻ കോളേജ് മാനേജുമെന്റുകൾ തയ്യാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹർജി.

ALSO READ: പാലാ ഉപതെരഞ്ഞെടുപ്പ്: ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ; കണക്കുകൂട്ടലുകളുമായി മുന്നണികൾ

ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. 2017-2018 ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിന്‍സ് പുറത്തിറക്കി. സുപ്രീം കോടതി ഈ ഓര്‍ഡിനന്‍സും റദ്ദാക്കി.

ALSO READ: LIVE BLOG: പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍

180 വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തിയ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവയ്ക്കെതിരെ മെഡിക്കല്‍ പ്രവേശന സമിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശനം ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദാക്കുകയായിരുന്നു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികൾക്ക് ഫീസിന്റെ ഇരട്ടിതുക തിരിച്ചുനൽകാനും കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button