KeralaLatest NewsNews

പാലായിൽ നിന്ന് പഠിക്കാൻ തീരുമാനിച്ച് യുഡിഎഫ്; അരൂരിലേയും, കോന്നിയിലേയും അനിശ്ചിതത്വം നീങ്ങുന്നു

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ തീരുമാനിച്ച് യുഡിഎഫ്. പാലാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ അ‍ഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വത്തിന് അവസാനമായി. അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും അഭിപ്രായവ്യത്യാസത്തിനുമാണ് നേതൃത്വം പരിഹാരം കണ്ടിരിക്കുന്നത്. അരൂരിൽ ഷാനിമോൾ ഉസ്മാനും, കോന്നിയിൽ മോഹൻ രാജും
മത്സരിക്കും.

കോന്നിയിൽ അടൂർപ്രകാശിന്‍റെയും പ്രാദേശിക നേതാക്കളുടേയും എതിർപ്പ് മറികടന്നാണ് മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്. തന്‍റെ വിശ്വസ്തനായ റോബിന്‍ പീറ്ററിനെയാണ് കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് മുന്നോട്ട് വച്ചിരുന്നത്. നേരത്തെ തന്നെ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച നേതൃത്വം എറണാകുളത്ത് ടിജെ വിനോദിന്‍റെ കാര്യത്തിലും ധാരണയിലെത്തിയിരുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

പ്രതിച്ഛായപ്രശ്നവും മണ്ഡലത്തിൽ നിന്നുയർന്ന എതിർപ്പുകളും കണക്കിലെടുത്താണ് ആദ്യം പരിഗണിച്ചിരുന്ന പീതാംബരക്കുറുപ്പിന്റെ പേര് വെട്ടിയത്. നേതാക്കൾ ഇടപെട്ടതോടെ കുറുപ്പിനായി വാദിച്ചിരുന്ന കെ മുരളീധരൻ പിന്‍വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button