CricketLatest NewsNews

ആളുകളെ ചിരിപ്പിച്ച് ഒരു റണ്ണൗട്ട്; വൈറലാകുന്ന വീഡിയോ കാണാം

പോര്‍ട്ട് ഓപ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ് താരം റഖീം കോണ്‍വാള്‍ റണ്ണൗട്ട് ആകുന്ന ഒരു വീഡിയോയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയക്ക് വേണ്ടിയാണ് താരം ഇപ്പോൾ കളിക്കുന്നത്. സെന്റ് ലൂസിയ ലൂക്‌സ്- ഗയാന ആമസോണ്‍ വാരിയേഴ്‌സ് തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സഹതാരം ആന്ദ്രേ ഫ്‌ളെച്ചര്‍ കളിച്ച ഷോട്ടില്‍ ഒരു റണ്‍സിനായി ഇരുവരും ഓടി. കോണ്‍വാളിന് അനായാസം ബാറ്റിങ്ങിലേക്ക് എത്തി. റണ്ണൗട്ട് ആകാനുള്ള ഒരു സാധ്യതയും അവിടെയില്ലായിരുന്നു. എങ്കിലും വിക്കറ്റ് കീപ്പര്‍ ബെയ്ല്‍സ് തട്ടിയിട്ടിരുന്നു. തുടർന്ന് തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. അപ്പോഴാണ് സംഭവം വ്യക്തമായത്. കോണ്‍വാള്‍ ബാറ്റ് നിലത്ത് കുത്തിയിരുന്നില്ല. നിലത്ത് കുത്താതെയാണ് ബാറ്റിങ്ങിലേക്ക് ഓടിയെത്തിയത്. ഇതോടെ അപ്രതീക്ഷിതമായി ഗയാനയ്ക്ക് ഒരു വിക്കറ്റ് ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button