Latest NewsIndiaNews

നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; കോണ്‍ഗ്രസ് നേതാവ് വിജയശാന്തിയും ബിജെപിയിലേക്ക്

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തിയും തിരികെ ബിജെപിയിലേക്ക് എത്തുകയാണെന്നാണ് സൂചന. അടുത്തമാസം എട്ടിനു മുന്‍പ് വിജയശാന്തി ബിജെപിയിലേക്ക് തിരികെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുള്ള നേതാവാണ് വിജയശാന്തി. വിജയശാന്തിയുടെ തിരിച്ചുവരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 20 അസംബ്ലി സീറ്റുകളില്‍ തങ്ങളുടെ പ്രധാന പ്രചാരകരില്‍ ഒരാളായി വിജയശാന്തിയെ വേണമെന്ന് തന്നെയാണ് നേതാക്കൾ ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button