KeralaLatest NewsNews

റാപ്പിഡ് കണക്ഷന്‍; അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെഎസ്ഇബി

പത്തനംതിട്ട: റാപ്പിഡ് കണക്ഷന്‍ എന്ന പേരിൽ അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെ.എസ്.ഇ.ബി. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് കണക്ഷൻ ലഭിക്കുന്നത്. മുൻപ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്നിനം ഫീസടയ്ക്കണമായിരുന്നു. പിന്നീട് അധികൃതരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ ലഭിക്കാനായി ദിവസങ്ങൾ എടുക്കുമായിരുന്നു.

എന്നാലിപ്പോള്‍ രേഖകള്‍ തയ്യാറാക്കി സെക്ഷന്‍ ഓഫീസിലെത്തുന്ന ഉപഭോക്താവിന് മൂന്നിനം ഫീസുകളും ഒന്നിച്ച് അടയ്ക്കാനാകും. തുടർന്ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മീറ്ററും സാധനസാമഗ്രികളുമായി കണക്ഷന്‍ നല്‍കേണ്ട സ്ഥലത്തെത്തി കണക്ഷൻ നൽകും. പുതിയ തൂണുകള്‍ സ്ഥാപിച്ചോ നിശ്ചിത ദൂരപരിധിയില്‍ കൂടുതലുള്ളതോ ആയ കണക്ഷനുകള്‍ തല്‍ക്കാലം റാപ്പിഡ് കണക്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button