Latest NewsNewsInternational

അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂയോര്‍ക്ക്: കഷണങ്ങളായി ചിതറിയ ലോകം ആര്‍ക്കും താത്‌പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എന്‍. പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ എല്ലാതുറകളിലും ആധുനിക സാങ്കേതികവിദ്യ വലിയ മാറ്റം കൊണ്ടുവരുന്ന ഈ കാലഘട്ടത്തില്‍ ഭിന്നിച്ചുനില്‍ക്കുന്ന ഒരു ലോകം ആരുടേയും താത്‌പര്യമല്ല. ബഹുമുഖത്വത്തിലേക്കുള്ള പുതിയപാതയിലേക്ക് അന്താരാഷ്ട്രസമൂഹം നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഒരു പുതിയ യുഗത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. 21-ാം നൂറ്റാണ്ടില്‍ ആധുനിക സാങ്കേതികവിദ്യ സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും സാമ്പത്തിക, സുരക്ഷാ, കണക്ടിവിറ്റി, അന്താരാഷ്ട്രബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലും വലിയമാറ്റമാണ് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഷണങ്ങളായി ചിതറിയ ലോകത്തിൽ ആര്‍ക്കും താത്‌പര്യമില്ല. ഞങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഞങ്ങളും ആഗ്രഹിക്കുന്നില്ല. ഈ പുതിയ യുഗത്തില്‍ ബഹുമുഖതയിലേക്കുള്ള പുതിയപാതയിലേക്ക് വേണം നമ്മള്‍ യാത്ര ചെയ്യാനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button