Latest NewsSaudi ArabiaNews

സൗദിയിൽ ഭീകരപ്രവർത്തനത്തിന് പിടിയിലായവർക്ക് ശിക്ഷ വിധിച്ചു

റിയാദ്: സൗദിയിൽ ഭീകരപ്രവർത്തനത്തിന് പിടിയിലായവർക്ക് ശിക്ഷ വിധിച്ചു. പതിനാലംഗ സംഘത്തിലെ രണ്ട് പേര്‍ക്ക് വധശിക്ഷ. രണ്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ടു സ്വദേശികൾക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. മറ്റുള്ളവര്‍ക്ക് 15 വര്‍ഷം വരെ വിവിധ കാലയളവുകള്‍ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. സംഘത്തിലെ 12 പേര്‍ സ്വദേശികളും ഒരാള്‍ സിറിയന്‍ പൗരനും മറ്റൊരാള്‍ സുഡാനിയുമാണ്. വിദേശികളെ ജയില്‍ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തുവാനും ഉത്തരവിൽ പറയുന്നു. നേരത്തെ വിചാരണ പൂര്‍ത്തിയായ കേസ്, ശിക്ഷ വിധിക്കാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

2015ലാണ് രണ്ട് പൊലീസുകാരെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഒരു സ്വദേശി യുവാവിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇതടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ പങ്കെടുത്തിരുന്നുവെന്ന് വിചാരണയില്‍ തെളിഞ്ഞതോടെ രണ്ട് പ്രതികള്‍ക്ക് വധശിക്ഷയും മറ്റള്ളവര്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷയും നല്‍കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. സൗദി ഭരണാധികാരികളും പണ്ഡിതന്മാരും സൈനികരും അവിശ്വാസികളാണെന്നുള്ള ആരോപണം,  ബോംബ് നിര്‍മാണം, പെട്രോള്‍ ബോംബുകള്‍ കൈവശം വയ്ക്കല്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ഐ.എസ് ഭീകരരുമായി ആശയവിനിമയം നടത്തല്‍, മദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button