Latest NewsNewsIndia

കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തി; ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. റമ്പാൻ ജില്ലയിലെ ബതോത്തെയിലുണ്ടായ വെടിവെപ്പിലാണ് സംഭവം. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുകയാണ്. ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്‌സ് ക്വാര്‍ട്ടേഴ്സുകളില്‍ ഒന്നില്‍ ഒന്നില്‍ ഒളിച്ചു കഴിയുകയായിരുന്ന ഭീകരര്‍ സമീപത്തു കൂടെ ആര്‍മിയുടെ പട്രോളിംഗ് സംഘം കടന്നു പോയതും ഗ്രനേഡ് എറിയുകയായിരുന്നു. പിന്നാലെ സൈനികര്‍ക്കു നേരെ അഞ്ചംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ അടുത്തുള്ളൊരു വീട്ടിലേക്ക് കയറി ഒളിച്ച ശേഷം വീട്ടിലുള്ളവരെ ബന്ദിയാക്കി. ഇവരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button