Latest NewsIndia

തീവ്രവാദത്തിൽ നിന്ന് മുക്തമായി ജമ്മു കശ്മീർ ജനാധിപത്യത്തിലേക്ക്, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീരുമാനിച്ചു

26,629 വോട്ടര്‍മാര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവസരം. ബാലറ്റ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലേക്ക്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബർ 24 നു നടത്താനാണ് തീരുമാനം. 310 ബ്ലോക്കുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. അന്നേ ദിവസം തന്നെ വോട്ടെണ്ണലും നടത്താനാണ് തീരുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ വ്യക്തമാക്കി.ജമ്മു കശ്മീരില്‍ മൊത്തം 316 ബ്ലോക്കുകളാണ് ഉള്ളത്. ഇതില്‍ 310 ബ്ലോക്കുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 26,629 വോട്ടര്‍മാര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവസരം. ബാലറ്റ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

രണ്ട് ലക്ഷം രൂപയാണ് ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ചെലവഴിക്കാവുന്നതെന്നാണ് നിര്‍ദ്ദേശം. ബ്ലോക്കില്‍ ഒരു പോളിംങ് സ്‌റ്റേഷന്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. 316 സീറ്റുകളില്‍ 172 സീറ്റുകള്‍ സംവരണ സീറ്റുകളാണ്.ഒക്ടോബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ഗസറ്റ് വിജാഞാപനം ഇറക്കുക.

ഒന്‍പതാം തിയതി മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ പതിനെന്നാണ് നാമ നിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി. 24 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ശേഷം മൂന്ന് മണിമുതല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button