KeralaLatest NewsNews

വൻ കവർച്ചാ സംഘത്തെ വലവിരിച്ച് അകത്താക്കി; പൊലീസുകാർക്ക് പുരസ്‌കാരം

തിരുവനന്തപുരം: വൻ കവർച്ചാ സംഘത്തെ വലവിരിച്ച് അകത്താക്കിയ കേരള പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം. തലസ്ഥാനത്ത് വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വർണവും കമ്പ്യൂട്ടറുകളും സി.സി ടിവി കാമറാ യൂണിറ്റുകളും കൊള്ളയടിക്കാനെത്തിയ സംഘത്തെ പിടികൂടിയ 35 പൊലീസുകാർക്കാണ് മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് എൻട്രി നൽകുന്നത്.

കൺട്രോൾ റൂം ഇൻസ്പെക്ടർ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു സേനയുടെ അരിച്ചുപെറുക്കൽ. ശംഖുംമുഖം പുതുവൽ പുത്തൻവീട്ടിൽ രാജേഷ് (35)​,​ കണ്ണാന്തുറ പോളിഹൗസിൽ ജിതിൻ (ബോംബ് ജിതിൻ-24)​ എന്നിവരാണ് പിടിയിലായത്. മെഡിക്കൽകോളേജ്,​ ശ്രീകാര്യം,​ വഞ്ചിയൂർ,​ കൺട്രോൾറൂം,​ മൊബൈൽ പട്രോൾ,​ സ്ട്രൈക്കർ,​ ഹൈവേ പട്രോൾ പൊലീസ് സംഘങ്ങൾ അതിസാഹസികമായി കവർച്ചാസംഘത്തിന്റെ പിന്നാലെ പാഞ്ഞാണ് അവരെ വലയിലാക്കിയത്. തെരച്ചിലിനിടെ മതിലിടിഞ്ഞു വീണ് കൺട്രോൾ റൂം അഡി.എസ്.ഐ സുരേഷിനും പൊലീസ് ഡ്രൈവർക്കും പൊലീസിന് സഹായിയായെത്തിയ യൂബർ ഈറ്റ്സ് ജീവനക്കാരൻ ബീമാപള്ളി സ്വദേശി സുഹൈലിനും പരിക്കേറ്റിരുന്നു.

പൊലീസ് സംഘം പോങ്ങുംമൂട് മുതൽ കൊച്ചുള്ളൂർ വരെ അരിച്ചുപെറുക്കി തിങ്കളാഴ്ച വെളുപ്പിന് നടത്തിയ തെരച്ചിലിലാണ് കവർച്ചാസംഘം പിടിയിലായത്. ഇവർക്കെല്ലാം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ പുരസ്കാരം നൽകാനാണ് തീരുമാനം. പുരസ്കാരം ലഭിക്കുന്നവരിൽ ഇൻസ്പെക്ടർ മുതൽ ഡ്രൈവർമാർ വരെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button