Latest NewsNewsInternationalHealth & Fitness

കുഞ്ഞുങ്ങളെ ചുംബിക്കുമ്പോള്‍ സൂക്ഷിക്കുക; മരണം വരെ സംഭവിച്ചേക്കും- ഒരമ്മയ്ക്ക് പറയാനുള്ളത്

കുഞ്ഞുങ്ങളെ കണ്ടാല്‍ ഒരു ഉമ്മ നല്‍കാന്‍ തോന്നാത്തവരായി ആരും കാണില്ല. എന്നാല്‍ സ്‌നേഹപൂര്‍വം നല്‍കുന്ന ഈ ചുംബനം അവരെ മരണത്തിലേക്ക് പോലും തള്ളിയിട്ടേക്കുമെന്നാണ് ഒരു അമ്മയ്ക്ക് പറയാനുള്ളത്. ന്യൂജഴ്‌സി സ്വദേശിനിയായ അരീന ഡിഗ്രിഗോറിയോയുടെ മകന്‍ അന്റോണിയോയുടെ അനുഭവം അത്തരത്തിലായിരുന്നു. Respiratory syncytial virus (RSV) ആണ് കുഞ്ഞിനെ ബാധിച്ചത്. ചുംബനത്തില്‍ നിന്നാണ് ഇത് പകരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അരീനയ്ക്ക് തന്റെ മകന്റെ ജീവന്‍വരെ അപകടത്തിലായ ഈ അനുഭവം ഉണ്ടായത്.

മുതിര്‍ന്നവരില്‍ വലിയ ദോഷങ്ങള്‍ ഉണ്ടാക്കാത്ത Respiratory syncytial virus (RSV) വൈറസ് പക്ഷേ കുഞ്ഞുങ്ങളില്‍ വലിയ അപകടം ഉണ്ടാക്കും. മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണ് അന്റോണിയോയ്ക്ക് ഈ രോഗം കണ്ടെത്തിയത്. ഡേ കെയറില്‍ കുഞ്ഞിനെ ഇടയ്ക്കിടെയാക്കുന്ന പതിവ് അരീനയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇവിടെ നിന്നു വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ അരീന അറിഞ്ഞില്ല മകനെ മാരകമായ രോഗം പിടികൂടിയെന്ന്. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയത്. വൈകാതെ കുഞ്ഞിന്റെ രോഗം സ്ഥിരീകരിച്ചു. മുതിര്‍ന്ന ആളുകളുടെ ചുംബനത്തിലൂടെയാണ് ഇത് പകരുന്നത്.

ഡേകെയര്‍ നടത്തുകാരില്‍ നിന്നോ സന്ദര്‍ശകരില്‍ നിന്നോ ആകാം കുഞ്ഞിനു രോഗം പടര്‍ന്നത് എന്നാണ് നിഗമനം. രോഗബാധിതരുടെ ശരീരസ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. ഒരു ചെറിയ ചുംബനം കുഞ്ഞിന്റെ നെറ്റിയില്‍ നല്‍കിയാല്‍ പോലും ചിലപ്പോള്‍ രോഗം പകരം. ആശുപത്രിയില്‍ ട്യൂബുകള്‍ കൊണ്ട് ചുറ്റപെട്ട് അത്യാസന്നനിലയില്‍ കഴിയുന്ന അന്റോണിയോയുടെ ചിത്രം സഹിതം അരീന പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വലിയ പ്രാധാന്യം നേടിയിരുന്നു.

എന്തായാലും വലിയ ദുരന്തങ്ങള്‍ സംഭവിക്കാതെ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോഴും അവനു ശ്വാസതടസ്സം ഉണ്ടെന്നാണ് അരീന പറയുന്നു. എങ്കിലും അവനെ തങ്ങള്‍ക്ക് ജീവനോടെ ലഭിച്ചു എന്നതുതന്നെ വലിയ സന്തോഷം എന്നവര്‍ പറയുന്നു. അതേസമയം കുഞ്ഞുങ്ങളെ ചുംബിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കണം എന്നാണ് അരീനയ്ക്ക് പറയാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button