Latest NewsNewsIndia

ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ഗായിക മരിച്ചു

ലഖ്​നോ : ഗായിക വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശി​ലെ ഗ്രേറ്റർ നോയിഡയിൽ സുഷമ(25) ആണ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സുഷമയെ ഉടൻ തന്നെ കെലേഷ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

മുൻപും സുഷമ​ക്ക്​ നേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന്​ സീനിയർ പൊലീസ്​ സുപ്രണ്ട്​ വൈഭവ്​ കൃഷ്​ണ പറഞ്ഞു. അന്ന് ബുലന്ദ്​ശഹറിലെ മെഹ്​സാന ഗ്രാമത്തിലെ പരിപാടിക്കിടെയായിരുന്നു ആക്രമണമുണ്ടായത്. ലോക്കൽ പൊലീസ്​ ഇതിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. കൂടാതെ ഭർത്താവിൽ നിന്ന്​ വിവാഹ മോചനം നേടിയ സുഷമ ഇപ്പോൾ മറ്റൊരാളോടൊപ്പമാണ്​ താമസമെന്നും ​ പോലീസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button