Food & CookeryLife Style

നിങ്ങള്‍ അവല്‍ ലഡു കഴിച്ചിട്ടുണ്ടോ? ഇതാ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കൂ…

അവല്‍ ഏറെ ആരോഗ്യകരമായ ഭക്ഷണമാണ്. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ ഉള്‍പ്പടെ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ അവലിനുണ്ട്. ഇതാ അവല്‍ കൊണ്ട് തയ്യാറാക്കാവുന്ന ഒരു സൂപ്പര്‍ വിഭവം. അവല്‍ ലഡു, അവല്‍ ഉണ്ട എന്നൊക്കെ ഇതിന് പറയാറുണ്ട്. ഇതാ സ്വാദിഷ്ടമായ അവല്‍ ലഡു തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കൂ…

ചേരുവകള്‍

അവല്‍ – കാല്‍ കിലോ

ശര്‍ക്കര പൊടിച്ചത് -1 കപ്പ്

നെയ്യ് -5,6 ടീ സ്പൂണ്‍

ഏലക്കാ -3
കശുവണ്ടി/ മുന്തിരി- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം

പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അവല്‍ ചെറുതായി വറുത്ത് എടുക്കുക. ഏലക്കാ പൊടിച്ച് എടുക്കുക. ചൂടാറിയ ശേഷം, അവലും, ഏലക്കാ പൊടിയും, ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. ഇനി ഈ കൂട്ട് നെയ്യ് ഒഴിച്ച് ഉരുട്ടാവുന്ന പരുവത്തില്‍ നനച്ച് എടുക്കുക. നെയ്യില്‍ കൂടുതല്‍ വേണ്ടി വരുന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. നെയ്യ് പകരം മില്‍ക്ക് മേയ്ഡ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. കൈയില്‍ കുറച്ച് നെയ്യ് തടവി കുറേശ്ശെ കൂട്ട് എടുത്ത് ലഡുവിന്റെ വലുപ്പത്തില്‍ ഉരുട്ടി എടുക്കാം. ഇതിന് മുകളില്‍ കശുവണ്ടിപ്പരിപ്പോ മുന്തിരിയോ വെച്ച് അലങ്കരിക്കാവുന്നതാണ്. സ്വാദിഷ്ടമായ അവല്‍ ലഡു തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button