Latest NewsNewsTechnology

സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയായി അപകടകാരികളായ ആപ്പുകള്‍ : അതിനെ ഇല്ലാതാക്കാന്‍ ഉപഭോക്ത്താക്കള്‍ക്കിതാ ചില നിര്‍ദേശങ്ങള്‍

സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയായി അപകടകാരികളായ ആപ്പുകള്‍. ഗൂഗിളിന്റെ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഇവ പ്ലേ സ്റ്റോറുകളില്‍ സര്‍വ സാധാരണയായി കാണപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നക്കാരായ ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറിലുണ്ട്. ഇഎസ്ഇടി സുരക്ഷാ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാന്‍കോയുടെ നിരീക്ഷണത്തില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. നിലവില്‍ അപകടകാരികളായ 172 ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ കണ്ടെത്തിയെന്നും അവയ്ക്ക് മൊത്തത്തില്‍ 33.5 കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ടെന്നും കാണിക്കുന്നു.

മാള്‍വെയര്‍ അപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ എത്തുന്നത് തടയാന്‍ അവയ്‌ക്കെതിരെ പോരാട്ടം നടത്തുന്നുണ്ടെങ്കിലും അത് ശക്തിയുക്തം വീണ്ടും കയറിപ്പറ്റുകയാണ്. ഇതോടെ ഫോണിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് കഴിയാതെ വരുന്നു.

ഒരു മാള്‍വെയര്‍ രഹിത ഫോണ്‍ ഉറപ്പാക്കുന്നതിന് ഉള്‍പ്പെടുത്തേണ്ട ചില കീഴ്വഴക്കങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള അപ്ലിക്കേഷനുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക, വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രമുള്ള അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക, വെബില്‍ ബ്രൗസുചെയ്യുമ്പോഴും പരസ്യങ്ങള്‍ വരുമ്പോഴും ശ്രദ്ധിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button