Latest NewsNewsIndia

ഹരിയാനയിൽ 84 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂ ഡൽഹി : തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയും കോൺഗ്രസ് മാധ്യമ വിഭാഗം തലൻ രൺദീപ് സിംഗ് സുർജേവാലയും ഉൾപ്പെടെ 84 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഹരിയാന മുൻ പിസിസി അധ്യക്ഷൻ അശോക് തൻവറിന് സീറ്റ് ഇല്ല. നിലവിലെ 17 എംഎൽഎമാരിൽ 16 പേർക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. ഭൂപീന്ദർ സിംഗ് ഹൂഡ ഗർഹി സാംപ്ല കിലോയിൽ നിന്നും,രൺദീപ് സിങ് സുർജേവാല കൈത്താലിൽ നിന്നും, കുൽദീപ് ബിഷ്‌ണോയി ആദംപൂരിൽ നിന്നും മത്സരിക്കും. ഐഎൻഎൽഡി വിട്ട് കോൺഗ്രസിൽ ചേർന്ന അശേക് അറോറയ്ക്കും, ജെപി സിംഗിനും, മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകൻ ചന്ദർ മോഹനും സീറ്റ് നൽകിയിട്ടുണ്ട്. ഒക്ടോബർ 21നാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 24ന് ഫലപ്രഖ്യാപനം. മഹാരാഷ്ട്രയിലെ അവസാന 20 സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button