KeralaLatest NewsNews

മൂന്ന് ജില്ലകളിലായി ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളുമടക്കം 628 നിര്‍മാണങ്ങള്‍ നിയമം ലംഘിച്ച് : കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ നോട്ടീസ് നല്‍കി

കൊച്ചി : സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മാത്രം ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും അടക്കം 628 നിര്‍മാണങ്ങള്‍ നിയമം ലംഘിച്ച് നടത്തിയതാണെന്ന് കണ്ടെത്തി. ഇതോടെ കൊട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസും നല്‍കി. അതേസമയം, വേമ്പനാട് കായല്‍ തീരത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമലംഘനങ്ങളുടെ വിവരങ്ങള്‍ തദ്ദേശവകുപ്പ് ഹൈക്കോടതിയില്‍ നല്‍കി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി 628 നിര്‍മാണങ്ങള്‍ അനധികൃതമെന്ന് കണ്ടെത്തല്‍. ഇവ പൊളിച്ചു നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 628 അനധികൃതനിര്‍മാണങ്ങളില്‍ അഞ്ചെണ്ണം റിസോര്‍ട്ടുകളാണ്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം കൊച്ചി മരടിലെ ഫ്‌ളാറ്റ് ഒഴിഞ്ഞുപോകാനുള്ള സമയം ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. ഇന്ന് രാത്രിയോടെ ഫ്‌ളാറ്റിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന് അധികൃതര്‍ ഫ്‌ളാറ്റ് ഉമകളെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button