Latest NewsNewsSaudi ArabiaGulf

ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്‌നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം : നിലപാട് വിശദീകരിച്ച് സൗദി അറേബ്യ

റിയാദ് : ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം. നിലപാട് വിശദീകരിച്ച് സൗദി അറേബ്യ. അതേസമയം,
ചര്‍ച്ചകള്‍ക്കായി കത്തയച്ചുവെന്ന ഇറാന്റെ വാദം ശരിയല്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ അറിയിച്ചു. ഇറാനുമായുള്ള പ്രശ്‌നപരിഹാരത്തിന് സഹോദര രാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് അത് പരിഹരിക്കേണ്ടതെന്നും ജുബൈര്‍ പറഞ്ഞു.

മേഖലയില്‍ സമാധാനവും സ്ഥിരതയും വേണമെന്ന ഉറച്ച നിലപാട് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. അതോടൊടൊപ്പം സംഘര്‍ഷങ്ങളുണ്ടാക്കാനും വ്യാപിക്കാനും ശ്രമിക്കുന്നവരുടെ ഭാഗത്ത് നിന്നാണ് ആദ്യം സമാധാന ശ്രമങ്ങള്‍ ഉണ്ടാകേണ്ടതെന്ന് സഹോദര രാജ്യങ്ങളെ സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.

യമന്‍ വിഷയത്തില്‍ ഇറാനുമായി യാതൊരു സംസാരവും സൗദി അറേബ്യ നടത്തിയിട്ടില്ലെന്ന് യമനിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇറാന്‍ വക്താവിന്റെ വാക്കുകളെ ചൂണ്ടിക്കാട്ടി വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button