Latest NewsSaudi ArabiaNewsGulf

തൊഴില്‍ രംഗത്ത് വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സൗദി : പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങളും നേട്ടങ്ങളും : പ്രഖ്യാപനത്തിന്റെ ആശ്വാസത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍

റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി മന്ത്രാലയത്തിന്റെ പ്രഖ്യാപനം. തൊഴില്‍ രംഗത്ത് വന്‍ പരിഷ്‌കാരങ്ങളാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.. പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയാണ് പരിഷ്‌കാരം. തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിനോ രാജ്യം വിട്ടുപോകുന്നതിനോ തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമില്ല എന്നതാണ് എടുത്തുപറയേണ്ട മാറ്റം. 2021 മാര്‍ച്ചിലാണ് നിയമം പ്രാബല്യത്തില്‍ വരിക. അന്താരാഷ്ട്ര തലത്തിലുള്ള പരിഷ്‌കാരങ്ങള്‍ സൗദിയില്‍ കൂടി നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൊഴില്‍ മാറാന്‍ തൊഴിലാളിക്ക് അവകാശമുണ്ടാകും. കഴിവുള്ള തൊഴിലാളിയെ ജോലിയ്ക്ക് വയ്ക്കാന്‍ തൊഴിലുടമയ്ക്കും അനുമതിയുണ്ടാകും. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഗുണപരമാകുന്ന പരിഷ്‌കാരമാണ് നടപ്പാക്കിയതെന്ന് അധികൃതര്‍ പറയുന്നു.

പ്രവാസി തൊഴിലാളികളും തൊഴിലുമടയും തമ്മില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. ജോലി മാറുക, നാട്ടിലേക്ക് പോകുക തുടങ്ങി കാര്യങ്ങളിലാണ് സാധാരണ ഇത്തരം തര്‍ക്കങ്ങളുണ്ടാകാറ്. പുതിയ പരിഷ്‌കരം ഈ തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ കാരണമാകും. സ്പോണ്‍സറെ വിട്ട് പുതിയ സ്പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ പ്രവാസി തൊഴിലാളിക്ക് അനുമതിയുണ്ട്. എക്സിറ്റ് വിസയ്ക്കും റീ എന്‍ട്രി വിസയ്ക്കും അപേക്ഷിക്കാന്‍ തൊഴിലാളിക്ക് സ്വന്തമായി സാധിക്കും. ഫൈനല്‍ എക്സിറ്റ് വിസയും സ്വന്തമായി അപേക്ഷ നല്‍കി നേടാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button