Latest NewsSaudi ArabiaNewsGulf

ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കും

റിയാദ് : ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കും. സൗദിയിലാണ് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവത്തിന് തയ്യാറെടുക്കുന്നത്. 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമായി. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. അനുമതി ലഭിക്കുന്ന സ്ഥാപനങ്ങള്‍ ചില വ്യവസ്ഥകള്‍ കൂടി പാലിക്കേണ്ടിവരും.

2 മാസങ്ങള്‍ക്കു മുമ്പാണ് രാജ്യത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇടവേളകളില്ലാതെ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാമെന്ന സൗദി മന്ത്രിസഭാ തീരുമാനം വന്നത്. അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുന്‍സിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയവും മുന്‍സിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ട വ്യവസ്ഥകള്‍ തീരുമാനിച്ചത്.

ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കേണ്ടതായി വരും. വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ അതാതു നഗരസഭകള്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കണം. ലൈസന്‍സിനായി പ്രത്യേകം ഫീസും നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button