Latest NewsKeralaNews

വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ആരും സഹായത്തിന് എത്തിയില്ല; മോഹൻകുമാറിന് കെ മുരളീധരന്റെ മറുപടി

തിരുവനന്തപുരം: താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ആരും സഹായത്തിന് എത്തിയിരുന്നില്ലെന്ന് കെ മുരളീധരൻ എം പി. തെരഞ്ഞെടുപ്പ് കമ്മിറ്റിയും താനും ഒറ്റക്കാണ് പ്രചാരണം നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. എന്നിട്ടും 7600 വോട്ടിന് ജയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

എം പി എന്ന നിലയിൽ തന്റെ മണ്ഡലത്തിൽ ചില കാര്യങ്ങൾ നടത്താനുണ്ട്. അതു കഴിഞ്ഞാൽ വട്ടിയൂർക്കാവിൽ പോകുമെന്നും അവിടെ ഒരു തെരഞ്ഞെടുപ്പ് കൺവെൻഷനിൽ താൻ പങ്കെടുത്തിരുന്നെന്നും കെ മുരളീധരൻ പറഞ്ഞു. ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനം മുടങ്ങില്ല. മുരളീധരൻ കൂട്ടിച്ചേർത്തു.

വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകുന്നില്ലെന്ന പരാതി ഏറെ ചര്‍ച്ചയായിരുന്നു. ഇതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് മോഹന്‍കുമാർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയത്. ഇതിന് മറുപടി പറയുകയായിരുന്നു കെ മുരളീധരൻ എം പി.

shortlink

Related Articles

Post Your Comments

Related Articles


Back to top button