CricketLatest NewsNewsSports

ട്വന്‍റി 20 : പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം

ലാഹോർ : പാകിസ്ഥാനെതിരായ ആദ്യ ട്വന്‍റി 20 പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 64 റൺസിനാണ് പാകിസ്താനെ തകർത്തത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ 5 വി​ക്ക​റ്റ് ന​ഷ്ട്ട​ത്തി​ൽ 165 റ​ൺ​സ് നേ​ടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാ​ക്കി​സ്ഥാ​നു ശ്രീലങ്കയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നില്ക്കാൻ സാധിച്ചില്ല. 17.4 ഓ​വ​റി​ൽ വെ​റും 101 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി.57 റൺസെടുത്ത ധനുഷ്ക ഗുണതിലകെയാണ് ലങ്കയുടെ ടോപ് സ്കോറർ.

ക്യാ​പ്റ്റ​ൻ സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദും(24) ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദും(25) മാ​ത്ര​മാ​ണ് പാകിസ്താനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ശ്രീലങ്കയ്ക്കായി നുവാൻ പ്രദീപും, ഇസുറു ഉഡാനയും ചേര്‍ന്ന് മൂന്ന് വിക്കറ്റ് വീതം നേടി. ഭാനുക രജപക്സ, ഡസുൻ ഷനക, ഷെഹാൻ ജയസൂര്യ എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി പാകിസ്താന്റെ മുഹമ്മദ് ഹസ്നെയ്ൻ ഹാട്രിക് സ്വന്തമാക്കി. മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം തി​ങ്ക​ളാ​ഴ്ച ലാ​ഹോ​റി​ൽ ‌ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button