InternationalKauthuka Kazhchakal

വിമാനത്തില്‍ നിന്നും ഐഫോണ്‍ വീണത് നദിയിലേക്ക്,13 മാസത്തിന് ശേഷം തിരികെ കിട്ടുമ്പോള്‍ അത്ഭുതം; അനുഭവം പങ്കുവെച്ച് ഫോട്ടോഗ്രാഫര്‍

ഐസ്‌ലന്‍ഡ്:തെക്കന്‍ ഐസ്ലന്‍ഡിലെ സ്‌കാഫ്റ്റാ നദിയില്‍ പ്രളയത്തിന്റെ ചിത്രമെടുക്കുന്നതിന്റെ ഇടയിലാണ് ഹൗകുറിന്റെ ഐഫോണ്‍ 6 എസ് പിടിവിട്ട് നദിയില്‍ വീണത്. 2018 ഓഗസ്റ്റ് നാലിനായിരുന്നു ഈ സംഭവം. നഷ്ടപ്പെട്ടുവെന്ന് തന്നെ കരുതിയെങ്കിലും നദിക്കരയിലെ ചില കര്‍ഷകരോട് ഫോണ്‍ നദിയില്‍ വീണകാര്യം പറഞ്ഞാണ് ഹൗകുര്‍ മടങ്ങിയത്. കര്‍ഷകര്‍ക്ക് കിട്ടിയില്ലെങ്കിലും പതിമൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം ഹൈക്കിങിന് പോയ സംഘത്തിന് ഈ ഫോണ്‍ ലഭിച്ചു.

വെള്ളത്തില്‍ കിടന്ന ഫോണല്ലോ എന്ന് കരുതി അവര്‍ അത് ഉപേക്ഷിച്ചില്ല. വീട്ടിലെത്തി ചാര്‍ജ് ചെയ്തതോടെ ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്‌ക്രീനില്‍ ഫോട്ടോഗ്രാഫറുടെ ചിത്രം കണ്ടെത്തിയ സംഘം ഹൗകുറിനെ ബന്ധപ്പെടുകയായിരുന്നു. വെള്ളത്തിലേക്ക് വീഴുന്നതിന് തൊട്ട് മുന്‍പ് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ വരെ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടില്ലെന്നാണ് ഹൗകുര്‍ പറയുന്നത്.

എന്നാല്‍ ഫോണിന്റെ മൈക്രോഫോണിന് ചില തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. പതിമൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം സെപ്റ്റംബര്‍ 13, 2019 ലാണ് ഐഫോണ്‍ ഹൈക്കിംഗിന് പോയ സംഘത്തിന് ലഭിച്ചത്. നദിയിലെ കട്ടിയേറിയ പായലില്‍ പതിച്ചതാവാം തന്റെ ഫോണിനെ രക്ഷപ്പെടുത്തിയതെന്നാണ് ഹൗകുര്‍ പറയുന്നത്. വിമാനത്തില്‍ നിന്നുള്ള വീഴ്ചയില്‍ ഫോണിന് കാര്യമായി പരിക്കൊന്നുമേറ്റില്ലെന്നും ഫോണില്‍ നിന്ന് ലഭിച്ച അവസാന വിഡിയോയില്‍ കാണാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button