KeralaLatest NewsNews

മലക്കപ്പാറയിലേയ്ക്ക് പോയ വാഹനം അപകടത്തില്‍പ്പെട്ടു: വിദ്യാര്‍ത്ഥിനി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ചാലക്കുടി• ക്രൈസ്റ്റ് കോളേജില്‍ നിന്നും മലക്കപ്പാറയിലേയ്ക്ക് സഹവാസ ക്യാമ്പിനായി പോയ വാഹനം മറിഞ്ഞു വിദ്യാര്‍ത്ഥിനി മരിച്ചു.പുല്ലൂർ ഊരകം സ്വദേശി പൊഴോലിപറമ്പിൽ വർഗ്ഗീസിന്റെ മകൾ ആൻസി (21) ആണ് മരിച്ചത്.

ക്രൈസ്റ്റ് കോളേജിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മലക്കപ്പാറ വനമേഖലയിലേയ്ക്ക് ഒരാഴ്ച്ചത്തെ സഹവാസ ക്യാമ്പിനായി പോയ വാഹനമാണ് അപകടത്തില്‍പെട്ടത്.

ക്യാമ്പ് കഴിഞ്ഞ് തിരിച്ച് മടങ്ങുന്നതിനിടെ മലക്കപ്പാറയ്ക്ക് സമിപമുള്ള കാപ്പി തോട്ടത്തിനടുത്താണ് 22 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളിലൊരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബ്ലോക്കില്‍പ്പെട്ടിരുന്ന വാഹനത്തിന്റെ ടയറിന്റെ കാറ്റ് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പ്രഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ടാറ്റയുടെ എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ വാഹനം മറിഞ്ഞ് അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button