Life StyleHealth & Fitness

പ്രഭാത ഭക്ഷണത്തിനൊപ്പം ഇവ ഉള്‍പ്പെടുത്താന്‍ മറക്കല്ലേ…

നമ്മുക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാലാണ് പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നത്. ഡയറ്റിന്റെ പേരിലും മറ്റും ചിലര്‍ രാവിലത്തെ ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് നല്ലതല്ല.

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബ്രേക്ക്ഫാസ്റ്റില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോഴും വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായകരമാണ്.

പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ ഹോര്‍മോണ്‍ വ്യതിയാനം, മസിലുകള്‍ക്ക് പ്രശ്‌നങ്ങള്‍, വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കും. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുകയും കലോറി കരിച്ച് കളയാനും സഹായിക്കുന്നു. പയര്‍വര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, മുട്ട, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ചെറുപയര്‍, വന്‍പയര്‍, പരിപ്പു വര്‍ഗങ്ങള്‍ എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്. വേവിച്ച ഒരു കപ്പ് പയറില്‍ 14 ഗ്രാമോളം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. നാരുകള്‍ ധാരാളമുള്ള ഇത്തരം ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തിനൊപ്പം ഉള്‍പ്പെടുത്തണം.

മുട്ടയിലും പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റില്‍ ദിവസവും ഓരോ മുട്ട വീതം ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. പനീര്‍, യോര്‍ഗര്‍ട്ട് എന്നിവയിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിന്‍ ഡിയും ഉള്‍പ്പെടുന്നു. പനീറില്‍ കലോറിയുടെ അളവ് കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്. ആറ് ഔണ്‍സ് യോഗര്‍ട്ടില്‍ അഞ്ച് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങില്‍ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങില്‍ 450 മില്ലിഗ്രാം സോഡിയമാണ് അടങ്ങിയിട്ടുള്ളത്. ഇത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button