Latest NewsNewsIndiaInternational

അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം; പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ : കനത്ത സുരക്ഷ

ഫിറോസ്പുര്‍: ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിൽ ഡ്രോണ്‍ എത്തിയെന്നാണ് വിവരം, പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് രാത്രി 10 മണിക്കാണ് ആദ്യം ഡ്രോണ്‍ എത്തിയത്. 12.25 അവസാനം എത്തിയ ഡ്രോണ്‍ അതിര്‍ത്തി മറികടക്കുകയും ചെയ്തു. അഞ്ചുതവണ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ എത്തിയെന്നാണ് വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ബിഎസ്എഫ് ജവാന്മാര്‍ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തുകയും ചെയ്തു. ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചുവോയെന്ന് കണ്ടെത്താനായിരുന്നു തെരച്ചിൽ. അതോടൊപ്പം തന്നെ മയക്കുമരുന്ന് കടത്തുകാരും ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button