Latest NewsKeralaNews

കൊല്ലത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് പേരുടെ നില ഗുരുതരം

കൊല്ലം: കൊല്ലത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. പിക്കപ്പ് വാനും കാറും ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഓട്ടോ ഡ്രൈവര്‍ സാജന്‍ ഫിലിപ്പ്, കാര്‍ ഓടിച്ചിരുന്ന ടോണി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും പുറകില്‍ പോകുകയായിരുന്ന കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. പിന്നീട് നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വരുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ച ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവറായ രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എംസി റോഡില്‍ വെച്ചായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button