Latest NewsSaudi ArabiaNewsGulf

ആഗോള വിപണിയില്‍ എണ്ണ നല്‍കുന്നതിനെ കുറിച്ച് സൗദി അറേബ്യ

റിയാദ് : ആഗോള വിപണിയില്‍ എണ്ണ നല്‍കുന്നതിനെ കുറിച്ച് സൗദി അറേബ്യ. സൗദിയുടെ എണ്ണ ഉല്‍പാദനകേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്ന് 72 മണിക്കൂറിനുള്ളില്‍ വിതരണശേഷി പുനസ്ഥാപിക്കാനായതിനാല്‍, ആഗോളതലത്തില്‍ ആവശ്യമുള്ള എണ്ണ ഉല്‍പാദിപ്പിക്കുവാന്‍ രാജ്യം സന്നദ്ധമാണെന്ന് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വിശ്വസനീയവും സുരക്ഷിതവും സ്വതന്ത്രവുമായ എണ്ണ കയറ്റുമതി രാജ്യമെന്ന നിലയില്‍, ലോകത്തിന്റെ എണ്ണ ആവശ്യം നിറവേറ്റാനുള്ള രാജ്യം സന്നദ്ധമാണ്. ഇത് ആഗോള എണ്ണ വിപണിക്ക് സ്ഥിരത കൈവരിക്കാന്‍ സഹായകരമാകും, കൂടാതെ ഒപെക്കിനകത്തും പുറത്തുമുള്ള രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുവാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button