KeralaLatest NewsNews

അഞ്ചുവയസുകാരനെ തെരുവുനായ ആക്രമിച്ച സംഭവം; വണ്ടൂര്‍ പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം: വണ്ടൂരില്‍ അഞ്ച് വയസുകാരനെ തെരുവുനായ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ ഇന്ന് ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കും. തെരുവു നായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത വണ്ടൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

വണ്ടൂരില്‍ മാത്രമല്ല, പൊന്നാനിയിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. വണ്ടൂര്‍ ക്രൈസ്റ്റ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ അയാദ് ഇന്നലെയാണ് തെരുവുനായയുടെ ക്രൂരമായ അക്രമത്തിന് ഇരയായത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അയാദ് വീട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അയാദിന്റെ കണ്ണിനും തലയിലും പരിക്കേറ്റിരുന്നു.

തെരുവുനായ ശല്യം രൂക്ഷമാണെന്ന് കാട്ടി നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും തെരുവുനായകളെ പിടിക്കാനോ കൊല്ലാനോ സാധിക്കില്ല, വന്ധ്യംകരണത്തിന് മാത്രമേ കഴിയൂ എന്ന് കാരണം പറഞ്ഞ് അധികൃതര്‍ നടപടിയെടുക്കാതെ പിന്‍വാങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലെങ്കിലും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടിയിലേക്ക് കടക്കുമെന്നാണ് നാട്ടുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ബോധിപ്പിക്കാനും അടിയന്തര പരിഹാരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുമാണ് രക്ഷിതാക്കള്‍ ഇന്ന് ജില്ലാ കളക്ടറെയും ബാലാവകാശ കമ്മീഷനെയും കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button