Health & Fitness

വയര്‍ കുറയ്ക്കാം, ഇനി അധികം ആയാസമില്ലാതെ

വയറു ചാടുന്നവരുടെ സങ്കടം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മറ്റുള്ളവരുടെ പരിഹാസം കൂടിയാകുമ്പോള്‍ പറയുകയും വേണ്ട. നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചു പരാജയപ്പെട്ടവരുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. അധികം പ്രയാസമില്ലാതെ നിങ്ങളുടെ കുട വയര്‍ കുറയ്ക്കാന്‍ ഈ കാര്യങ്ങളൊക്കെ ഒന്ന് ചെയത് നോക്കിയാല്‍ മതി.

1 അല്‍പ്പം നടത്തവും കുറച്ച് വ്യായാമവും

തീവ്ര വ്യായാമം ചെയ്തും ജിമ്മില്‍ പോയി കഷ്ടപ്പെട്ടും വയര്‍ കുറയ്ക്കാന്‍ ശ്രമിക്കേണ്ട ആവശ്യമില്ല. ജോഗിങ്, നീന്തല്‍, ട്രെഡ്മില്‍ പോലുള്ള എയ്‌റോബിക് വ്യായമങ്ങള്‍ ചെയ്യുമ്പോഴാണ് ഏറ്റവും നന്നായി ഭാരം കുറയ്ക്കാന്‍ സാധിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

2 ബേക്കറി പലഹാരങ്ങളോട് മുഖം തിരിച്ചോളൂ

ബേക്കറി സാധനങ്ങളും ശീതള പാനീയങ്ങളും അമിതവണ്ണത്തിന് കാരണമാകുന്നവയാണ്. ശീതള പാനീയങ്ങളിലെ ഫ്രക്ടോസ് കോണ്‍സിറപ്പ് അമിതവണ്ണത്തിനും ഒപ്പം ശരീരത്തില്‍ വിസറല്‍ ഫാറ്റ് അറിഞ്ഞു കൂടുന്നതിനും കാരണമാകും.
ആവശ്യത്തില്‍ കൂടുതല്‍ ഫ്രക്ടോസ് ബോഡിയിലെത്തിയാല്‍ അത് കരളില്‍ പോയി കൊഴുപ്പായി അടിയാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് ഇത്തരം ഭക്ഷ്യ വസ്തുക്കളോട് ഒന്ന് നോ പറയാം

3 ചോറ് കഴിക്കുന്നത് കുറയ്ക്കാം

കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണ പദാര്‍ത്ഥമാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ കുറഞ്ഞാല്‍ കൂടുതല്‍ കൊഴുപ്പ് നഷ്ടം ഉണ്ടാകും. ചോറ് പൂര്‍ണമായി ഒഴിവാക്കുകയോ അളവില്‍ കുറവ് വരുത്തുകയോ ചെയ്യുന്നത് അതിനാല്‍ നന്നായിരിക്കും
ചോറിനു പകരം പഴങ്ങളും പച്ചക്കറികളുമൊക്കെ ആഹാരത്തിന്റെ ഭാഗമാക്കാം

4 ആപ്പിളും പയറും വാഴച്ചുണ്ടും വാഴ പിണ്ടിയും മെനുവില്‍ ഉള്‍പ്പെടുത്തു

നാരടങ്ങിയ ഭക്ഷണങ്ങളാണ് ഇവയെല്ലാം . ദിവസവും 10 ഗ്രാം ലയിക്കുന്ന നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണു. ദിവസവും രണ്ട് ആപ്പിളോ ഒരു കപ്പ് പയര്‍ വര്‍ഗ്ഗമോ വാഴപിണ്ടിയോ നാരുള്ള പച്ചക്കറിയോ ഒക്കെ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇവ കഴിച്ചാല്‍ അധികം വിശപ്പ് അനുഭവപ്പെടുകയുമില്ല.

5 ഭക്ഷണത്തിനു സമയക്രമം ഏര്‍പ്പെടുത്താം

ചിട്ടയായ ഭക്ഷണ ക്രമം പ്രധാനമാണ്. അതില്ലെങ്കില്‍ ശരീരത്തില്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. വയററിയാതെ തോന്നുന്ന സമയത്തൊക്കെ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനുകാരണമാകും

6 പാല്‍ കുടിക്കാം പേടിക്കേണ്ട
പാല്‍ കുടിച്ചാല്‍ വണ്ണം വയ്ക്കുമെന്ന ധാരണ വേണ്ട. പാലില്‍ അടങ്ങിയിരിക്കുന്ന പ്രധാന വസ്തു കാല്‍സ്യം ആണ്. കാല്‍സ്യം കഴിക്കുന്നത്തിനു അനുസരിച്ച്‌സ്ത്രീകളില്‍ വിസറല്‍ ഫാറ്റേ അടിയുന്നതിന് കുറവുണ്ടാകുമെന്നാണ് ബ്രിമിങ്ഹാം അലബാമ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം തെളിയിച്ചത്. എന്നാല്‍ അധികം കൊഴുപ്പ് അടങ്ങിയിട്ടുള്ള പാലിലെ പാട നീക്കിയതിനു ശേഷം വേണം ഉപയോഗിക്കാന്‍. അധികം മധുരവും പാടില്ല.

7 ഗ്രീന്‍ ടീ കുടിക്കാം
ഗ്രീന്‍ടീയിലെ ക്യാറ്റക്കിന്‍സ് കൊഴുപ്പടിയുന്നത് തടയും. ദിവസവും 625 മി ഗ്രാം ഗ്രീന്‍ ടീ ഉപഭോഗം നല്ലതാണ്. ഒപ്പം ശരിയായ വ്യായാമവുമുണ്ടെങ്കില്‍ അമിതവണ്ണം പമ്പ കടക്കും.

8 ഉറക്കം പ്രധാനമാണ്

ദിവസവും 6 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ്. ഇതിനൊരു സമയ ക്രമം കൂടി പാലിച്ചാല്‍ നല്ലത്. നന്നായി സമയം പാളിച്ച ഉറങ്ങുന്നവരുടെ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയിലായിരിക്കും. ഇത് അനാവശ്യമായി കൊഴുപ്പ് അടിയാതെ സഹായിക്കും. അതുകൊണ്ട് ഇനി മുതല്‍ ഉറക്കം കളയുന്ന ശീലം ഒഴിവാക്കുക.

ഈ മാര്‍ഗങ്ങളൊക്കെ ഒന്ന് ശീലിച്ചു നോക്കു. അമിത വണ്ണത്തിന്റെ പേരില്‍ പിന്നെ ദുഖിക്കേണ്ടി വരില്ലെന്നു ഉറപ്പാണ്.

 

Related Articles

Post Your Comments


Back to top button