Latest NewsNewsHealth & Fitness

കാപ്പിയുടെ കടുപ്പം പറയും നിങ്ങളുടെ മനസ്

ദിവസം തുടങ്ങുന്നത് ഒരു നല്ല കാപ്പിയോടുകൂടി ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും.കടുംകാപ്പി, പൊടിക്കാപ്പി, മീഡിയം കാപ്പി, കടുപ്പം തീരെ കുറഞ്ഞ കാപ്പി അങ്ങനെ കാപ്പി കഴിക്കുന്ന കാര്യത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരം ഇഷ്ടമാണ്. മാത്രമല്ല കടുപ്പം തന്നെ പല തരമാണ്, പാല് കൂടിയത്, പൊടി കൂടിയത്, മധുരം കൂടിയത്… അങ്ങനെ പലതും. കാപ്പിയിലെ ഈ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും ഒക്കെ നോക്കി നമ്മുടെ മാനസികാവസ്ഥ നിര്‍ണ്ണയിക്കാമെന്നാണ് ഓസ്ട്രേലിയയിലെ ഇന്‍സ്ബ്രക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനം ഇപ്പോള്‍ തെളിയിക്കുന്നത്.

കൂടുതല്‍ കടുപ്പമുള്ള കാപ്പി അല്ലെങ്കില്‍ അല്പം കയ്പ്പുള്ള കാപ്പിയെ ഇഷ്ടപ്പെടുന്നവരില്‍ അല്‍പം ‘സൈക്കോ’ സ്വഭാവവും ഉണ്ടാകും.അതായത് കടുംകാപ്പി പോലെ തന്നെ അല്‍പം കടുപ്പമേറിയ മനസ്സായിരിക്കും ഇവരുടേത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന തരത്തിലുള്ള ഒരുതരം ക്രൂരത വരെ ഇവരുടെ മനസ്സിലുണ്ടാകും.

കൂടാതെ പ്രശ്നങ്ങളില്‍ അത്ര പെട്ടെന്നൊന്നും കുലുങ്ങാത്ത, മറ്റുള്ളവരെ ഭരിക്കണമെന്നാഗ്രഹിക്കുന്ന പ്രകൃതക്കാരായിരിക്കും കയ്പേറിയ കാപ്പിയെ സ്നേഹിക്കുന്നവരെന്നും പഠനം വിലയിരുത്തുന്നു. അതേസമയം കടുപ്പം കുറവായ കാപ്പി കഴിക്കുന്നവര്‍ പൊതുവേ സ്നേഹ സമ്പന്നരും സമാധാന പ്രിയരുമായിരിക്കും.

ആയിരത്തോളം പേരെയാണ് ഇവര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവരുടെ പൊതുവെയുള്ള സ്വഭാവം മാത്രമല്ല, പല തരത്തിലുള്ള ‘പേഴ്സണാലിറ്റി ടെസ്റ്റു’കളിലൂടെ സൂക്ഷമമായ ഇവരുടെ സ്വഭാവ സവിശേഷതകളും സംഘം വിലയിരുത്തിയിരുന്നു. മാത്രമല്ല സ്വാഭാവികമായി ഒരാള്‍ തെരഞ്ഞെടുക്കുന്ന കടുപ്പം മാത്രമേ ഈ വിഷയത്തില്‍ കണക്കിലെടുക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button