Latest NewsNewsIndia

പാക്കിസ്ഥാനിൽ വന്ന് ഭീകരവാദം തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

കർണാൽ: പാക്കിസ്ഥാൻ സമ്മതിച്ചാൽ ആ രാജ്യത്ത് ചെന്ന് ഭീകരവാദം തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദികളെ തരിപ്പണമാക്കാൻ സൈന്യത്തെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: മരട് ഫ്ലാറ്റ് പൊളിക്കൽ: സമീപ വാസികളുടെ ആശങ്ക അകലുന്നു, നിലപാട് വ്യക്തമാക്കി അധികൃതർ

ഹരിയാനയിലെ കർണാലിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ തീവ്രവാദത്തെ ഇല്ലാതാക്കാൻ ആത്മാര്‍ത്ഥതയുണ്ടെന്ന് പാകിസ്ഥാൻ തെളിയിക്കണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. സാഹചര്യം വന്നാൽ പാകിസ്ഥാൻ പല കഷ്ണങ്ങളായി ഇനി വിഭജിക്കപ്പെടുമെന്ന് രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി.അതേസമയം പാകിസ്താന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി സൈന്യത്തിൽ നിന്ന് ഉണ്ടാവുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ALSO READ: ഇത് ലോക ജനത ഇന്ത്യൻ പ്രധാന മന്ത്രിക്ക് നൽകിയ സ്നേഹത്തിന്റെ അംഗീകാരം, ഇൻസ്റ്റഗ്രാമിൽ 30 മില്യൺ ഫോളോവേഴ്‌സുമായി നരേന്ദ്ര മോദി

അതേസമയം താൻ ഇമ്രാൻ ഖാന്റെ പ്രസംഗം കേട്ടെന്നും, അതിൽ കാശ്മീരിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കാശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഇനിയും ഉന്നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.കാശ്മീരിനെ മറന്നേക്കൂ. അതിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട. അത് എവിടെ വേണമെങ്കിലും നിങ്ങൾ ഉന്നയിക്കൂ. ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആരും ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ പോകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയെ രണ്ടായി വിഭജിച്ചത് നിങ്ങളാണ്. എന്നാൽ 1971ൽ നിങ്ങളുടെ രാജ്യം രണ്ടായി പിളർന്നു. പ്രതിരോധ മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button