KeralaLatest NewsNews

ജോളി പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ലാസ്സിൽ എത്തിയിരുന്നത് ഇംഗ്ലീഷ് വീഡിയോ കാസറ്റുകളുമായി; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകൾ ജോളിയെ ത്രില്ലടിപ്പിച്ചിരുന്നു, ചെറുതും വലുതുമായ ജോളിയുടെ കള്ളങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ പുറത്ത്

കൂടത്തായി കൊലപാതകത്തിൽ ജോളി പ്രയോഗിച്ച പല ബുദ്ധികളും ഇംഗ്ലീഷ് സിനിമകളിൽ നിന്ന് ജോളിയെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് ക്രിമിനോളജിസ്റ്റുകളുടെ വിലയിരുത്തൽ

കട്ടപ്പന: ജോളി പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ലാസ്സിൽ എത്തിയിരുന്നത് പുസ്തകങ്ങളോടൊപ്പം ഇംഗ്ലീഷ് വീഡിയോ കാസറ്റുകളും കൊണ്ടായിരുന്നെന്ന് ജോളിയുടെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരിയുടെ സഹോദരൻ വെളിപ്പെടുത്തി. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകൾ കാണുന്നത് ജോളിക്ക് ഹരമായിരുന്നു. കൂടത്തായി കൊലപാതകത്തിൽ ജോളി പ്രയോഗിച്ച പല ബുദ്ധികളും ഇംഗ്ലീഷ് സിനിമകളിൽ നിന്ന് ജോളിയെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് ക്രിമിനോളജിസ്റ്റുകളുടെ വിലയിരുത്തൽ.

അതേസമയം, ജോളി ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് നാട്ടുകാരും അയല്‍വാസികളും സ്‌കൂള്‍ അധികൃതരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ പ്രകടമായതായി സഹപാഠികള്‍ പറഞ്ഞു.

ALSO READ: കൂടത്തായി മരണപരമ്പരയില്‍ കല്ലറയില്‍ മൂടിയ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഏക വഴി ഡിഎന്‍എ : ഇനി പൊലീസിന്റെ നീക്കം ഈ വഴിയ്ക്ക്

കോളേജ് ഹോസ്റ്റലില്‍ സഹപാഠിയുടെ സ്വര്‍ണ്ണക്കമ്മല്‍ മോഷ്ടിച്ചതായിരുന്നു ആദ്യ സംഭവം. അന്വേഷണത്തിനൊടുവില്‍ ജോളിയെ തൊണ്ടി സഹിതം പിടികൂടിയതോടെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ഡേ സ്‌കോളര്‍ എന്ന രീതിയില്‍ വീട്ടില്‍ നിന്ന് നേരിട്ട് പോയി വരികയായിരുന്നു.

മോഷണ സംഭവത്തിനു ശേഷം ജോളിയെ നാട്ടില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. കട്ടപ്പനയില്‍ നിന്നും വലിയ ദൂരത്തിലല്ലാത്ത പാലാ ആയിരുന്നു ലക്ഷ്യം. അല്‍ഫോന്‍സാ അടക്കമുള്ള പ്രമുഖ റഗുലര്‍ കോളേജുകളില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ് പാലാ പട്ടണത്തിലെ പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി.കോമിന് ചേര്‍ന്നത്.

ALSO READ: കൂടത്തായി മരണപമ്പര കൊലയാളി ജോളിയ്ക്ക് ശിക്ഷ ലഭിയ്ക്കുമോ എന്നതിനെ കുറിച്ച് റൂറല്‍ എസ്പി കെ.ജി. സൈമണ്‍

ജോളി പഠനകാലത്ത് പറഞ്ഞിരുന്നതും പ്രവര്‍ത്തിച്ചിരുന്നതുമായ പല കാര്യങ്ങളും തെറ്റാണെന്ന് ബോധ്യമായതായി പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത സഹപാഠി പറഞ്ഞു. പാലാ സ്വദേശിനിയും മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഉദ്യോഗസ്ഥയുമായിരുന്നു പഠനകാലത്ത് ജോളിയുടെ സുഹൃത്തുക്കള്‍. ഇരുവരുമായി കഴിഞ്ഞമാസം വരെ ഫോണിലും വാട്‌സ് ആപ്പിലുമൊക്കെ ജോളി ബന്ധപ്പെടാറുമുണ്ടായിരുന്നു. കോളേജ് കാലത്തും തുടര്‍ന്നും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു നിരവധി സുഹൃത്തുക്കളെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടിരുന്നു. പക്ഷേ ഇവരില്‍ പലരും ജോളിയെ അറിയില്ലെന്നോ ഓര്‍മ്മയില്ലെന്നോ ആണ് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button