Latest NewsNewsIndia

പ്രവര്‍ത്തകനെ ഫോട്ടോ ഫ്രെയിമില്‍ നിന്ന് തള്ളിമാറ്റുന്ന ശരദ് പവാർ; വിമർശനവുമായി പ്രധാനമന്ത്രി

മുംബൈ: ഹാരാര്‍പ്പണം നടത്തുമ്പോള്‍ പ്രവര്‍ത്തകനെ ഫോട്ടോ ഫ്രെയിമില്‍ നിന്ന് തള്ളിമാറ്റിയ എന്‍.സി.പി തലവന്‍ ശരദ് പവാറിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു നേതാവ് സ്വന്തം പ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്നതും കൈകൊണ്ട് ഇടിക്കുന്നതും കണ്ട് താന്‍ ഞെട്ടിയെന്ന് പവാറിന്റെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രി വിമർശിച്ചത്. ആ മനുഷ്യന്‍ സ്റ്റേജില്‍ നേതാവിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു, നേതാവിന് മാലയിട്ടപ്പോള്‍ അയാളും ആ മാലയില്‍ തല വെയ്ക്കാന്‍ ശ്രമിച്ചു. ഫോട്ടോയുടെ ഭാഗമാകാനാണ് അദ്ദേഹം ശ്രമിച്ചതെന്നും മോദി പറയുകയുണ്ടായി.

Read also: പ്രധാനമന്ത്രിയുടെ വികാര നിർഭരമായ വാക്കുകൾ, ‘രാജ്യത്തിന്റെ കിരീടമാണ് ജമ്മു കശ്​മീരും ലഡാക്കും’

മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. സംസ്ഥാനത്തെ വനിതകള്‍ക്കായി 10 ലക്ഷത്തോളം വീടുകളാണ് ഞങ്ങള്‍ മഹാരാഷ്ട്രയില്‍ നല്‍കിയത്. അടുത്ത വര്‍ഷത്തോടെ പത്ത് ലക്ഷം വീടുകള്‍ കൂടി നല്‍കും. സ്ത്രീകള്‍ പുരോഗതിയിലേക്ക് കുതിക്കുന്നത് കാണുന്നത് ഏറെ സംതൃപ്തി നല്‍കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button