Latest NewsKeralaIndia

വിമർശിച്ച സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം, ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ഇവർക്കെതിരെയാണ് ഫിറോസിന്റെ വേശ്യാ പ്രയോഗം.

തന്നെ വിമർശിച്ച സ്‌ത്രീയ്‌ക്കെതിരെ മോശം ഭാഷ പ്രയോഗം നടത്തിയ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധിപേർ വിമർശനവുമായി എത്തി. നേരത്തെ മുസ്‌ലിം ലീഗിന്റെ പ്രചാരണത്തിനായി ഫിറോസ് കുന്നുംപറമ്പിൽ പോയിരുന്നു. ഇതിനെ വിമർശിച്ചു നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവർക്കെതിരെയാണ് ഫിറോസിന്റെ വേശ്യാ പ്രയോഗം.

ജോളിയുമായുള്ള ബന്ധം, ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കി.

സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർ തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. ഇതിനെതിരെ ഫ്രീതിങ്കർ എന്ന ഗ്രൂപ്പിൽ നിരവധി പേര് വിമര്ശനമുന്നയിച്ചു. കൂടാതെ അശ്വന്ത് കോക്ക് എന്ന ബ്ലോഗറും രംഗത്തെത്തി.സോഷ്യൽ മീഡിയയിനം ഫിറോസ് അനുകൂലികളും പ്രതികൂലികളും ഇപ്പോൾ വാദപ്രതിവാദങ്ങളും ഏറ്റുമുട്ടലുകളും നടത്തുകയാണ്. ഫിറോസിന്റെ വിവാദ വീഡിയോ കാണാം:


shortlink

Related Articles

Post Your Comments

Related Articles


Back to top button