CricketLatest NewsNewsIndia

സൗരവ് ഗാംഗുലി ബി ജെ പിയിൽ? കേന്ദ്ര നേത്രത്വവുമായി ചർച്ചകൾ നടക്കുന്നതായി സൂചന

മുംബൈ: പുതിയ ബി.സി.സി.ഐ അധ്യക്ഷ പദവി അലങ്കരിക്കാൻ പോകുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബി ജെ പിയിൽ ചേരാൻ സാധ്യതയുള്ളതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വന്നു. മുൻ നായകൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ALSO READ: കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ പ്രകടനം, മുൻ മുഖ്യമന്ത്രിയുടെ സഹോദരിയും മകളും അറസ്റ്റിൽ

അതേസമയം, ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങളൊന്നും തന്നെയില്ല. ഇത്തരം രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്‍പും മറുപടി നല്‍കിയിട്ടുള്ളതാണ് ഞാന്‍. ബംഗാളില്‍ മമത ദീദിയെ സന്ദര്‍ശിച്ചപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ അനന്തരഫലം എന്താണെന്ന് നിങ്ങള്‍ കണ്ടതാണല്ലോ. അമിത് ഷായുമായി ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ഏറെ സവിശേഷതകളുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ഗാംഗുലി പറഞ്ഞു.

ALSO READ: പാലാരിവട്ടം പാലം അഴിമതി കേസിൽ സൂരജ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ഗാംഗുലിയുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നുവന്നില്ലെന്ന് അമിത് ഷായും ഒരു അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button