KeralaLatest NewsNews

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഎസ് ഇറങ്ങുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഎസ് അച്യുതാനന്ദൻ ഇറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു ഇതുവരെ സിപിഎമ്മിന്റെ താരപ്രചാരകർ. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്തിനു വേണ്ടിയാകും വിഎസിന്റെ പ്രസംഗം. വെള്ളിയാഴ്ച വൈകിട്ട് നന്ദന്‍കോട്ടെ പൊതുയോഗം വിഎസ് ഉദ്ഘാടനം ചെയ്യും. പാലായില്‍ അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു വിഎസ് വിട്ടുനിന്നത്. പിന്നീട് സിപിഎം കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ വിഎസിനെ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു.എന്നാൽ അഞ്ചു മണ്ഡലങ്ങളിലേക്കു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിഎസിന്റെ അനുഗ്രം തേടി സ്ഥാനാര്‍ഥികളില്‍ പലരുമെത്തി.

Read also: തന്റെ ചിത്രം തിരിച്ചറിയുന്ന വീഡിയോ; ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button