Latest NewsLife StyleHealth & Fitness

നിങ്ങള്‍ക്കറിയാമോ? വ്യായാമത്തിന് മികച്ച സമയം ഇതാണ്

അമിതവണ്ണമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നം. തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിച്ചിട്ട് മാത്രം കാര്യമില്ല. കൃത്യമായ വ്യായാമവും അതിന് ആവശ്യമാണ്. ശരീരത്തിലെ കൊഴുപ്പ് അതിവേഗം എരിച്ചുകളയുന്നതിന് വ്യായാമം ചെയ്യുന്ന സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് വ്യായാമം ചെയ്താല്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അതിവേഗം നീക്കം ചെയ്യാനാകുമെന്നാണ് പഠനം. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാത്തിലെ ഗവേഷകനായ ജാവിയര്‍ ഗോണ്‍സാലസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്.

ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന സമയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അമിതവണ്ണമുള്ള 30 പുരുഷന്മാരിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

വ്യായാമത്തിന് മുമ്പ് പ്രഭാതഭക്ഷണം കഴിച്ചവരും അതിനുശേഷം കഴിച്ചവരും എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. പ്രഭാതഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്തവരില്‍ ഇരട്ടി കൊഴുപ്പ് കുറയുന്നതായി കണ്ടെത്താന്‍ സാധിച്ചുവെന്ന് ഈ പഠനത്തില്‍ പറയുന്നു. അവരുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവില്‍ പ്രകടമായ മാറ്റം കണ്ടെത്താന്‍ കഴിഞ്ഞുവെന്നും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കാന്‍ സഹായിച്ചുവെന്നുമാണ് ഗവേഷകനായ ഗോണ്‍സാലസ് പറയുന്നത്. ഭക്ഷണത്തിന്റെ സമയത്തില്‍ ഇത്തിരി മാറ്റം വരുത്തി വ്യായാമം ചെയ്യാന്‍ തയ്യാറായാല്‍ അത് ആരോഗ്യത്തിന് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button