Latest NewsIndiaNews

ഐഎന്‍എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണി മുഖര്‍ജി

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണി മുഖര്‍ജി. കേസില്‍ ചിദംബരം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇന്ദ്രാണിയുടെ മൊഴി. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിദംബരം 5 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഇന്ദ്രാണി മുഖര്‍ജി സിബിഐയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഈ അവകാശ വാദത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി സിബിഐ അഞ്ച് രാജ്യങ്ങളിലേക്ക് എല്‍ ആര്‍ അയച്ചിട്ടുണ്ട്. 2007 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഐഎന്‍എക്സ് മീഡിയ ഇടപാട് ചര്‍ച്ച ചെയ്യാന്‍ താനും, പി ചിദംബരവും കൂടിക്കാഴ്ച നടത്തിയെന്നും ഇന്ദ്രാണി മുഖര്‍ജി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത് 58 ദിവസങ്ങള്‍ക്ക് ശേഷമാണ് സിബിഐ ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെയും ധനമന്ത്രിയുടെ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്. ഐഎന്‍എക്സ് മീഡിയ ഡയറക്ടര്‍മാരില്‍ ഒരാളായ ഇന്ദ്രാണി മുഖര്‍ജിയ്ക്ക് അംഗീകാരം നല്‍കി, ഐഎന്‍എക്സ് മീഡിയയിലും, ഐഎന്‍എക്സ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിലുമുളള വിദേശ നേരിട്ടുളള നിക്ഷേപ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി തുടങ്ങിയ കാര്യങ്ങളില്‍ ധനമന്ത്രി പിചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പങ്ക് ഇന്ദ്രാണി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button