Latest NewsNewsIndia

അർധ സൈനികർക്ക് റേഷൻ ആനുകൂല്യം പുനഃസ്ഥാപിച്ചതോടൊപ്പം മനസ്സ് നിറയെ അവധിയും

ന്യൂഡൽഹി: അർധ സൈനികർക്ക് റേഷൻ ആനുകൂല്യം പുനഃസ്ഥാപിച്ചതോടൊപ്പം മനസ്സ് നിറയെ അവധിയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗങ്ങളിലെ സേനാംഗങ്ങൾക്കു വർഷത്തിൽ 100 ദിവസം കുടുംബത്തിനൊപ്പം കഴിയുന്നതിനുള്ള സാഹചര്യമൊരുക്കാൻ സേനാ മേധാവികൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി കഴിഞ്ഞു.

ALSO READ: മുറിച്ചുമാറ്റുകയല്ല ഇത്തരം ‘മരങ്ങളെ’ പിഴുതെറിയുകയാണ് വേണ്ടതെന്ന് എഴുത്തുകാരൻ മനോജ് വെള്ളനാട്

സേനകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധം അംഗങ്ങളുടെ ജോലി ക്രമീകരിച്ച് അവർക്ക് 100 ദിവസത്തെ അവധി നൽകാനാണു നിർദേശം. 7 ലക്ഷത്തോളം പേരാണ് സേനകളിലുള്ളത്. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിൾസ് എന്നിവയുടെ മേധാവികളോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സിആർപിഎഫ് കമൻഡാന്റ് വരെയുള്ള റാങ്കിലെ ഉദ്യോഗസ്ഥർക്കുള്ള റേഷൻ ആനുകൂല്യം പുനഃസ്ഥാപിക്കാനും മന്ത്രാലയം ഉത്തരവിട്ടു. സമയബന്ധിതമായി ഫണ്ട് ലഭിക്കാത്തതു മൂലം കഴിഞ്ഞ മാസം സേന ആനുകൂല്യം നിർത്തിവച്ചിരുന്നു.

ALSO READ: യുഎസിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു : സംഭവം ചരിത്രത്തിലാദ്യം

വിദേശ ഉൽപന്നങ്ങൾക്കു പകരം ഇന്ത്യയിൽ നിർമിച്ചവ കൂടുതലായി കന്റീനിൽ ലഭ്യമാക്കാനും മന്ത്രാലയം നിർദേശം നൽകി. അർധ സൈനികർക്കുള്ള കന്റീനിലെ ഉൽപന്നങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കും. കന്റീനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഉൽപന്നങ്ങളുടെ വില ഉയർന്ന സാഹചര്യത്തിലാണു നടപടി. ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്നു ദീർഘനാളായി സേനാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button