Latest NewsNewsDevotional

ആദിപരാശക്തിയുടെ അവതാരം; അനുഗ്രഹവും, ഐശ്വര്യം ലക്ഷ്‌മി ദേവിയിൽ നിന്ന്

ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്റെ ഭാര്യയുമായി അറിയപ്പെടുന്നു. തന്റെ പതിയോടൊപ്പം ഒരുമിച്ച് ഓരോ അവതാരങ്ങളിൽ രൂപം കൊള്ളുന്നു. പുരാണ കഥയിൽ ദേവതകളും രാക്ഷസന്മാരും തമ്മിലുള്ള വടം വലി യുദ്ധത്തെയാണ് അമൃത് കടയൽ അഥവാ പാലാഴി മഥനം സൂചിപ്പിക്കുന്നത്. ഈ അമൃത് കടയലിൽ നിന്നും സമുദ്രത്തിന്റെ തിരമാലകൾക്കിടയിൽ വിടർന്ന താമരയിൽ സ്ഥാനമുറപ്പിച്ച ലക്ഷ്മി ദേവി ഉത്ഭവിച്ചു. ലക്ഷ്മി ദേവി വിഷ്ണുവിനെ തന്റെ യജമാനനായും, രാക്ഷസന്മാർക്കു മേലെ ദൈവത്തെയും തിരഞ്ഞെടുക്കാൻ ഇതൊരു കാരണമായി. ദേവതകൾക്ക് ശക്തി തിരികെ ലഭിക്കുകയും അസുരന്മാരെ യുദ്ധം ചെയ്ത് അവരെ കീഴടക്കുകയും ചെയ്തു.

ALSO READ: ഏരിയ സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു

നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും. അഭയ വരദ മുദ്രകളോടുകൂടിയതാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ  എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മി, മഹാവിഷ്ണുവിന്റെ അവതാരങ്ങളിലേയും പത്നിയായാണ്.

ALSO READ: നാരങ്ങാവെള്ളത്തോടൊപ്പം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്താലുള്ള ഗുണങ്ങൾ ഇവയാണ്

ആദിപരാശക്തിയുടെ അവതാരമായി മഹാലക്ഷ്മിയെ ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് ദേവിയുടെ മറ്റു രണ്ട് ഭാവങ്ങൾ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിക്കുന്നത് മഹാലക്ഷ്മി ആണ് എന്നും ഭുവനേശ്വരിക്കും മഹാലക്ഷ്മിക്കും തമ്മിൽ ഭേദമില്ല എന്നും പറയുന്നു.

ഹൈന്ദവ പുരാണങ്ങളനുസരിച്ച് ലക്ഷ്മി എന്ന നാമം ഐശ്വര്യം, സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവയുടെ പര്യായമായി അറിയപ്പെടുന്നു. ചുവന്ന സാരിയുടുത്ത് സർവ്വാഭരണ വിഭൂഷിതയായി സ്വർണ്ണ നാണയങ്ങൾ വർഷിക്കുന്ന രീതിയിലുള്ള ചിത്രം – ഇതാണ് സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി.

shortlink

Related Articles

Post Your Comments


Back to top button