UAELatest NewsNews

ദുബായ് എക്‌സ്‌പോ 2020: ലോഗോയിൽ വ്യക്തമാകുന്നത് നൂറ്റാണ്ടുകളുടെ ചരിത്രം

ദുബായ്: എല്ലാവരും ഉറ്റുനോക്കുന്ന ദുബായ് എക്‌സ്‌പോ 2020ന്റെ ലോഗോ പുറത്തിറക്കി. ലോഗോയിൽ വ്യക്തമാകുന്നത് 4000 വർഷത്തിന്റെ ചരിത്രമാണ്. നടുവിലെ സ്വർണവർണത്തിലൂടെ ചുറ്റിക്കറങ്ങി വളയങ്ങളിലൂടെ കടന്നെത്തുന്നവെളിച്ചം നൽകുന്നത് പുരാതനനാഗരികതയുടെ ആത്മാവിനെയാണ്. യു.എ.ഇ.യിലെ മരുഭൂമിയിൽനിന്ന് ഇരുമ്പുയുഗ കാലഘട്ടത്തിലുണ്ടായിരുന്ന അത്ഭുതമോതിരമാണ് വേൾഡ് എക്സ്‌പോ ലോഗോയായി വെട്ടിത്തിളങ്ങുന്നത്.

ALSO READ: കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; മേയര്‍ സൗമിനി ജെയിനെ ഒരു മാസത്തിനകം മാറ്റുമെന്ന് സൂചന

അൽ മർമും പ്രദേശത്തെ സറൂഖ് അൽ ഹദീദ് സൈറ്റിൽനിന്നാണ് മോതിരം കണ്ടെത്തിയത്. ഈ മോതിരവും എക്സ്‌പോ ലോഗോയും ഭൂതകാലവും ഭാവിയും തമ്മിലുള്ള ബന്ധത്തെയാണ് പ്രതിനിധീകരിക്കുന്നത്. 2016 മാർച്ചിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 4000 വർഷം പഴക്കമുള്ള സ്വർണമോതിരം അനാച്ഛാദനം ചെയ്തത്.

ALSO READ: ഒക്ടോബര്‍ 31 ന് ശേഷം കശ്മീര്‍ ജനതയ്ക്ക് ലഭിക്കാന്‍ പോകുന്ന പ്രയോജനങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് കേന്ദ്രമന്ത്രി

യു.എ.ഇ.യുടെ നാഗരികതയ്ക്ക് ആഴത്തിലുള്ള വേരുകളുണ്ടെന്ന സന്ദേശമാണ് എക്സ്‌പോ 2020 ലോഗോ ലോകത്തിന് നൽകുന്നത്. 4000 വർഷങ്ങൾക്കുമുൻപ് ഈദേശത്ത് ജീവിച്ചിരുന്ന ആളുകൾക്ക് ആഴത്തിലുള്ള ക്രിയാത്മക മനോഭാവമുണ്ടായിരുന്നു. ഇന്ന് ഈ രാജ്യത്തെ ജനങ്ങൾ വരും നൂറ്റാണ്ടുകളിലെ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുകയാണെന്ന് ശൈഖ് മുഹമ്മദ് മോതിരം കണ്ടെത്തിയവർഷം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button