KeralaLatest NewsIndia

ഫിറോസ് കുന്നുംപറമ്പിലിന് എതിരേ കേസെടുത്തതിന് തനിക്ക് ഭീഷണി കോളുകള്‍ : വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈൻ

ഫോണ്‍ വിളിക്കുന്നവര്‍ വളരെ മോശമായാണ് സംസാരിക്കുന്നതെന്നും ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം.

കല്‍പ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇപ്പോള്‍ വിദേശത്തു നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കാറില്ലന്നും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.ഫോണ്‍ വിളിക്കുന്നവര്‍ വളരെ മോശമായാണ് സംസാരിക്കുന്നതെന്നും ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം.

പ്രാർത്ഥനയോടെ സോഷ്യൽ മീഡിയയും കേരളക്കരയും : നന്ദു ഇന്ന് ഓപ്പറേഷൻ തിയറ്ററിലേക്ക്

സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച്‌ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച്‌ സന്നദ്ധപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയുംവേഗം പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button