Latest NewsNewsIndia

തീവണ്ടിയാത്രയിൽ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർ കരുതിയിരിക്കുക; സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്‌താലും ഓടിക്കയറിയാലും ഇനി ജയിലിൽ കിടക്കാം

മംഗളൂരു: ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുക, സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുക തുടങ്ങിയ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും.1989-ലെ റെയില്‍വേ നിയമം 156-ാം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇതോടെയാണ് നിയമങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.

Read also: ഫിറോസ് കുന്നുംപറമ്പിലിന് എതിരേ കേസെടുത്തതിന് തനിക്ക് ഭീഷണി കോളുകള്‍ : വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈൻ

റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച്‌ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ ഇത് ഗൗനിക്കാറില്ല. മൂന്നുമാസം തടവുലഭിക്കുമെന്നുറപ്പായാല്‍ ആരും ഈ സാഹസത്തിന് മുതിരില്ലെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button