Latest NewsNewsSports

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സമനില തിരിച്ചടിയായി; ഫിഫ റാങ്കിംഗില്‍ ഇന്ത്യ പിന്നിൽ

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. റാങ്കിംഗില്‍ 187-ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതോടെ ഇന്ത്യയ്ക്ക് രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങേണ്ടി വന്നു. 106-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. ഇന്ത്യയെ സമനിലയില്‍ തളച്ച ബംഗ്ലാദേശാകട്ടെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 184-ാം സ്ഥാനത്തേക്കെത്തി.

Read also: ഉപതെരഞ്ഞെടുപ്പ്: വിജയാഹ്ലാദം അതിരുവിട്ട് അക്രമത്തിലേക്ക്; ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു

ഒന്നാം സ്ഥാനത്ത് ബെല്‍ജിയം തന്നെയാണ്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. യുറുഗ്വേ ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാമതെത്തിയപ്പോള്‍ ക്രൊയേഷ്യ ഏഴാം സ്ഥാനത്തേക്കും, അര്‍ജന്റീന ഒൻപതാം സ്ഥാനത്തേക്കും നില മെച്ചപ്പെടുത്തി. പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തും സ്പെയിന്‍ എട്ടാം സ്ഥാനത്തും കൊളംബിയ പത്താം സ്ഥാനത്തുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button