Health & Fitness

മുന്‍കരുതലുകളെടുക്കൂ ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടൂ

കരുതലോടെ കാത്താല്‍ ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടാം. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും രക്തമെത്തിക്കുന്ന ഹൃദയം നേരിടുന്ന രണ്ട് പ്രധാന അപകടങ്ങളാണ് പേശികളുടെ പ്രവര്‍ത്തനവൈകല്യവും ധമനികളിലെ തടസ്സവും. അമ്പതു വയസ്സ് പിന്നിടുന്നതോടെ ഇത്തരം രോഗങ്ങള്‍ അലട്ടിതുടങ്ങുന്നു. ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടാം.

വില്ലന്‍ കൊഴുപ്പിനെ ഒഴിവാക്കാം

നില്‍ക്കാതെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ചെയ്തു തീര്‍ക്കാന്‍ അത്രത്തോളം തന്നെ കാര്യങ്ങളുമുണ്ട്. ഒരുദിവസം ഒരു ലക്ഷത്തിലധികം തവണ ചുരുങ്ങി സങ്കോചിക്കുന്ന ഹൃദയം ആറായിരം ലിറ്ററിലധികം രക്തമാണ് ശരീരഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്നത. നമ്മള്‍ എത്രമടിയന്‍മാരാണെങ്കിലും ഹൃദയം യാതൊരുമടിയും കൂടാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും, എന്നാല്‍ അതിനനുവദിക്കാതെ ഹൃദയത്തെ വെല്ലുവിളിക്കുന്ന ഒരു വില്ലനാണ് കൊഴുപ്പ്.
ഫാസ്റ്റ് ഫുഡ്, കൃത്രിമഭക്ഷണം, ഉപ്പ്, പുളി,എരിവ് എന്നിവ കൂടുതലായടങ്ങിയ ഭക്ഷണങ്ങള്‍, ആഹാരം കഴിച്ചയുടനെയുള്ള പകലുറക്കം, പുകവലി തുടങ്ങിയവയുടെ അമിതോപയോഗം ശരീരത്തില്‍ കൊഴുപ്പിന്റെ അളവു കൂട്ടുന്നു. അവ ധമനികളില്‍ അടിഞ്ഞു കൂടുകയും അക്തത്തിന്റെ സുഗമമായ ചംക്രമണത്തിന് തടസ്സമാവുകയും ചെയ്യുന്നു. ശരീരത്തില്‍ കൊഴുപ്പിന്റെ അളവുകുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താം.

രുചിയിലല്ല ഗുണത്തിലാണ് കാര്യം, ശരീരത്തിനു താങ്ങാവുന്ന ഭക്ഷണം കഴിക്കാം

സന്തുലിതമായ ഭക്ഷണശീലമാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമം. അല്ലാത്തവര്‍ക്ക് മധ്യവയസ്സെത്തുന്നതോടെ ഭക്ഷണ ശൈലിന്നെ മാറ്റേണ്ടി വരുന്നു. രുചിയും ഗുണവുമായി യാതൊരുബന്ധവുമില്ലെന്ന് അപ്പോഴെ നമ്മള്‍ മനസ്സിലാകുകയുള്ളു. രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലായതിനാല്‍ എല്ലാവര്‍ക്കും ഇഷ്ട്ടം മാംസഭക്ഷണവും വറുത്തതും പൊരിച്ചതും ഉപ്പുള്ളതും കൊഴുപ്പുള്ളതുമൊക്കെയാണ്. എന്നാല്‍ നാല്‍പതുകഴിഞ്ഞു ഇത്തരം രുചികള്‍ക്കു പുറമേ മാത്രം പോയാല്‍ കൊളസ്ട്രോള്‍ നിങ്ങളെ അലട്ടാന്‍ തുടങ്ങും. മാംസാഹാരം ശീലിച്ചവര്‍ പതിയെ ഭക്ഷണത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഏറെ പ്രാധാന്യം നല്‍കി സമീകൃതാഹാര രീതി ശീലിച്ചാല്‍ ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടന്‍ സഹായിക്കും

അലസമായ വിശ്രമത്തിനു പകരം വ്യായാമം ശീലമാക്കാം

വയസ്സായി ഇനി വിശ്രമിക്കാം എന്നോര്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക മന്ദീഭവിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങല്‍ കൂടിയാണ്. യാതൊരു പണിയുമെടുക്കാതെ ശരീരത്തെ രോഗങ്ങളിലേക്ക് തള്ളി വിടുന്നതില്‍ നിന്നും രക്ഷനേടാന്‍ ദിവസവും അരമണിക്കൂറെങ്കിലും നടത്തം ശീലമാക്കാം. അല്ലാത്തപക്ഷം ശരീരത്തിന് യാതൊരുവിധ അനക്കവുമില്ലാതെ ഹൃദയത്തില്‍ രക്തചംക്രമണത്തിന്റെ വേഗം കുറയുന്നു. പ്രതിരോധശക്തി കുറഞ്ഞ് പെട്ടന്നുതന്നെ വയസ്സാകും. രാവിലെ അഞ്ച് മുതല്‍ ഏഴ് വരെ നടക്കുന്നതാണ് ഏറ്റവും ഗുണകരം. ശരീര പേശികള്‍ക്കും സന്ധികള്‍ക്കും വ്യായാമം ഗുണം ചെയ്യുന്നു. ശ്വസനശേഷി മെച്ചപ്പെടുകയും ഹൃദയത്തിന് ആരോഗ്യവും ആയുസ്സും കൂടുകയും ചെയ്യും.

മനസ്സുണ്ടായാല്‍ മതി ഹൃദ്രോഗത്തെ തുരത്താം

വാര്‍ധക്യം നിശ്ചയിക്കുന്നത് ശരീരത്തെക്കാള്‍ കൂടുതല്‍ ഓരോരുത്തരുടെയും മനസ്സാണ്. മനസ്സ് സജീവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ ശരീരവും ചെറുപ്പമാകും കൂടെ ഹൃദയവും.

ഹൃദയത്തെ അറിഞ്ഞു പെരുമാറാം

ഹൃദയം എപ്പോഴും ആവശ്യപ്പെടുന്ന ഒരുകാര്യം ബിപിയും കൊളസ്ട്രോളും സാധാരണ ഗതിയില്‍ നിയന്തിച്ചു നിര്‍ത്തുക എന്നതാണ്. അത് നമ്മള്‍ കേട്ടേ മതിയാവൂ. ഒപ്പം ഹൃദയത്തെ സ്നേഹിക്കുന്ന പ്രമേഹരോഗികള്‍ ഭക്ഷണത്തിന് മുമ്പുള്ള രക്തത്തിലെ പഞ്ചസാരനില 100ല്‍ താഴെ കൊണ്ടുവരാന്‍ ശ്രമിക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button