KeralaLatest NewsNews

താനൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ, അറസ്റ്റ് ഉടനുണ്ടാകുമെന്ന് മലപ്പുറം എസ്പി

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ നാലംഗ സംഘം. പ്രതികളെ തിരിച്ചറിഞ്ഞതായി മലപ്പുറം എസ്പി യു അബ്ദുള്‍ കരീം വ്യക്തമാക്കി. നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ് പി വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ ഒരു സംഘം ആളുകള്‍ വെള്ളിക്കൊലപ്പെടുത്തിയത്. സംഘത്തിലെ നാല് പേരും സിപിഎം പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ഗിലാനിയുടെ മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡല്‍ഹി പോലിസ് തടഞ്ഞു: കാരണം ഇത്

കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ഇന്നലെ തന്നെ മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്.

ALSO READ: ഷാർജയിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെട്ടു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button